യൂ.കെ. ബാലന്റെ നിര്യാണത്തില്‍ വ്യാപാരി സംഘടനകള്‍ അനുശോചിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി മേഖലാ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡണ്ടുമായ യൂ.കെ. ബാലന്റെ നിര്യാണത്തില്‍ വ്യാപാരി സംഘടനകള്‍ അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശ്രീധരന്‍, അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ടി.കെ. കുഞ്ഞിക്കണാരന്‍, എം.പി. കൃഷ്ണന്‍, കരുമ്പക്കല്‍ സുധാകരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ടി.പി. ഇസ്മയില്‍, കെ.കെ. നിയാസ്, സുനില്‍ പ്രകാശ്, എന്‍.കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
