യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡ് തകര്‍ത്തു പൊലീസ് ആസ്ഥാനത്തേയ്ക്കു അതിക്രമിച്ചുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു.
സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.

റൂറല്‍ എസ്പി എവി ജോര്‍ജ് നിയോഗിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) ഉദ്യോഗസ്ഥരാണ് മരിച്ച ശ്രീജിത്തിനെ ആദ്യം മര്‍ദിച്ചതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എസ്പിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. അതേസമയം, മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലുവ ടൗണില്‍ ഉപരോധ സമരം നടത്തി.

