യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: മട്ടന്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, കമനീഷ് എടക്കുടി, മുജേഷ് ശാസ്ത്രി, തൻഹീർ കൊല്ലം, ജാനിബ്, സി.വി അഖിൽ, എം.കെ സായിഷ് തുടങ്ങിയവർ നേതൃത്വം നൽകി.

