യു ഡി എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞിലിക്കുട്ടിയുടെ റോഡ് ഷോയ്ക്കിടെ കുടുംബത്തിന് നേരേ ആക്രമണം
മലപ്പുറം: എടവണ്ണപ്പാറയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞിലിക്കുട്ടിയുടെ റോഡ് ഷോയ്ക്കിടെ കുടുംബത്തിന് നേരേ ആക്രമണം. വെട്ടത്തൂര്‍ സ്വദേശി കൊടിഞ്ഞിപ്പുറത്ത് അമീര്‍ അലിയ്ക്കും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
അമീറലിയുടെ സഹോദരന്‍ മുസ്ലിം ലീഗ് വിട്ടതിലുള്ള പ്രകോപനമാണ് അക്രമത്തിന് കാരണം. റോഡ് ഷോക്കിടെ ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഈ സമയത്ത് തുറന്ന വാഹനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നെങ്കിലും ഇടപെടാതെ റോഡ് ഷോ തുടരുകയായിരുന്നു.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീറലിയെയും കുടുംബത്തെയും മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവും സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം വിജു കൃഷ്ണനും കേരള സംസ്ഥാന യുവജന കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ മുസമില്‍ എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു.




