യു.ഡി.എഫ് കൊയിലാണ്ടിയിൽ പ്രതിഷേധ സംഗമം നടത്തി

കൊയിലാണ്ടി: ഇടതുപക്ഷ സർക്കാറിന്റെ ഒന്നാം വാർഷിക ദിനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നും ശരിയാവാത്ത വർഷം എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് പ്രതിഷേധ സംഗമം നടത്തി. KPCC എക്സിക്യൂട്ടീവ് മെമ്പർ യു. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.പി ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു.
പ്രേം ഭാസിൽ, എം.കെ കുമാരൻ നായർ, മഠത്തിൽ അബ്ദുറഹ്മാൻ, അബ്ഷർ ഹംസ, അഡ്വ: ടി.കെ രാധാകൃഷ്ണൻ, വി.ടി സുരേന്ദ്രൻ, വി.പി ഭാസ്ക്കരൻ, രാജേഷ് കീഴരിയൂർ, വി.വി സുധാകരൻ, ബാബു, പി. ബാലകൃഷ്ണൻ, പി. രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.

