യു. ഡി. എഫ്. കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി : യു. ഡി. എഫ്. നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവിൽ നടന്ന പരിപാടിയിൽ സി. പി. അലി അദ്ധ്യക്ഷതവഹിച്ചു. യു. രാജീവൻ, സി. വി. ബാലകൃഷ്ണൻ, അഡ്വ: കെ. ജയന്ത്, പി. കെ. ശങ്കരൻ, നജീബ് കാന്തപുരം, കൂമുള്ളി കരുണൻ എന്നിവർ സംസാരിച്ചു.
ചേമഞ്ചേരിയിൽ നടന്ന കുടുംബസംഗമത്തിൽ സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷതവഹിച്ചു.യു. രാജീവൻ, പി.കെ. കെ. ബാവ, വി. വി.സുധാകരൻ, വി. പി. ഇബ്രാഹിംകുട്ടി, റഷീദ് വെങ്ങളം, എം. പി. മൊയ്തീൻ കോയ, കണ്ണഞ്ചേരി വിജയൻ എന്നിവർ സംസാരിച്ചു.

