യു.കെ ബാലന്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: വ്യാപാരി വ്യവസായി നേതാവും ദീർഘകാലം സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന യു.കെ ബാലന്റെ നിര്യാണത്തിൽ കൊല്ലത്ത് നടന്ന സർകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. സി.പി.ഐ.എം ഏരിയ കമ്മറ്റി അംഗം സി.അശ്വിനിദേവ് അധ്യക്ഷത വഹിച്ചു. നടേരി ഭാസ്‌ക്കരൻ (കോൺഗ്രസ്സ്), എ.വി ഹാഷിം (മുസ്ലിം ലീഗ്), പി.കെ വിശ്വൻ (സി.പി.ഐ), ടി.കെ കുഞ്ഞിക്കണാരൻ തുടങ്ങിയവർ സംസാരിച്ചു. സി.കെ ഹമീദ് നന്ദി പറഞ്ഞു.
