യു.കെ. കുഞ്ഞിച്ചോയി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു

നടേരി.മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.(എം)ന്റെ സമുന്നത നേതാവുമായിരുന്ന
യു.കെ. കുഞ്ഞിച്ചോയിയുടെ 7ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടേരി അണേലയില്‍ നിർമ്മിച്ച അദ്ദേഹത്തിന്റെ സ്മാരക മന്ദിരവും, സി.പി.ഐ(എം) അണേല ബ്രാഞ്ച് ഓഫീസും ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സ:പി. വിശ്വന് മാസ്റ്റര്‍ പതാക ഉയര്‍ത്തി.ഫോട്ടോ അനാഛാദനം കെ.ദാസന് എം.എല്‍.എ നിർവ്വഹിച്ചു.
ചടങ്ങിൽ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ അലീനയെ അനുമോദിച്ചു. സി. പി. ഐ. (എം) ഏരിയാ കമ്മിറ്റി അംഗം പി.വി.മാധവന് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ലോക്കൽ സെക്രട്ടറി ആര്.കെ.അനില്‍ കുമാര്‍, ടി. ഇ. ബാബു, എന്നിവര്‍ സംസാരിച്ചു. എന്‍.ശ്രീനിവാസന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കെ.സതീഷ് സ്വാഗതവും, കെ.ഭാസ്കരന് നന്ദിയും പറഞ്ഞു.

