യുവതിയെ മര്‍ദിച്ച സംഭവം: രണ്ട് പേര് കൂടി അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകന് കോള്‍ സെന്റര്‍ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. അലി ഹസന് (24), രാജേഷ് (30) എന്നിവരാണ് പിടിയിലായത്. കോള്‍ സെന്ററിന്റെ ഉടമയാണ് ഹസനെന്ന് പോലീസ് പറഞ്ഞു.
നര്‍ക്കോട്ടിക്ക് സെല്‍ എഎസ്ഐ അശോക് സിംഗ് തോമറിന്റെ മകന് രോഹിത് തോമര്‍ യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടതിനു പിന്നാലെ രോഹിത് തോമറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഡല്‍ഹി ഉത്തംനഗറില്‍ ഈ മാസം രണ്ടിനായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ മുടിയില്പിടിച്ച് വലിച്ചിഴച്ച ശേഷം തറയില്‍ തള്ളിയിട്ടു രോഹിത് മര്‍ദിക്കുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയെ ഇയാള്‍ തൊഴിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തു. കൈ മുട്ട് ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ ഇടിച്ചത്. ദൃശ്യം ചിത്രീകരിച്ചയാള്‍ മര്‍ദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഹീനകൃത്യം തുടര്‍ന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ ദിവസം വരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ അക്രമിയുടെ പ്രതിശ്രുത വധുവാണെന്ന് അവകാശപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

