‘യുവ കവിതാ പുരസ്കാരം’ ശ്രീജിത്ത് അരിയല്ലൂരിന്

തിരുവനന്തപുരം: ‘സഹൃദയ വേദി’യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല ‘യുവ കവിതാ പുരസ്കാരം’ ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകള്‍’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ ശ്രീജിത്ത് കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
പുരോഗമന കലാ സാഹിത്യസംഘം മലപ്പുറം ജില്ലാ കമ്മറ്റി അംഗമാണ്. പുസ്തക പ്രസാധന സംരംഭമായ ഫ്രീഡം ബുക്സില്‍ ജോലി ചെയ്യുന്നു. ‘സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി’,’സെന്‍ഡ് ഷോ’,’മാസാമാറിച്ചെടിയുടെ ഇലകള്‍’,സമദ് ഏലപ്പ ഇ0ഗഌഷിലേക്ക് തര്‍ജ്ജമ ചെയ്ത ‘വണ്‍ ഹണ്‍ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്കാരം അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സാംസ്കാരിക സദസ്സില്‍ വെച്ച് ഏറ്റു വാങ്ങും

