യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തിരുരങ്ങാടി കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലാണ് (30) മരിച്ചത്.ഇന്നു രാവിലെ അഞ്ച് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ ആറു മാസം മുമ്പും ഇയാളുടെ ഭാര്യയും മൂന്നു മക്കളും കഴിഞ്ഞ മാസവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.നാളെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. പിതാവ് കൃഷ്ണന്‍കുട്ടി നായര്‍, മാതാവ് മീനാക്ഷി.

