യുവധാര വരിസംഖ്യ ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: DYFI മുഖമാസികയായ യുവധാരയുടെ 2017 വരിസംഖ്യ ചേർക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഗാന രചിയതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. DYFI ജില്ലാ സെക്രട്ടറി പി. നിഖിൽ, പ്രസിഡണ്ട് എസ് കെ സജീഷ്, ട്രഷറർ വി. വസീഫ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൽ. ജി. ലിജീഷ്, പി. ഷിജിത്ത് എന്നിവർ പങ്കെടുത്തു.
