യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി (20) ജോയ്സിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് യുവതി ഇവിടെ താമസത്തിനെത്തിയതെന്നാണ് വിവരം. പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂര്‍ കവലയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോയ്സി ജോലിക്ക് കയറിയത്. ഇരുകാലുകളും തറയില്‍ ചവിട്ടിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

