KOYILANDY DIARY.COM

The Perfect News Portal

യുവജനസംഘടനകളുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി. യുവജനസംഘടനകളുടെ പ്രതിഷേധത്തെ ഭയന്നാണ് പരിപാടികള്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബജറ്റിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പരിപാടികള്‍ റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിക്ക് ഇന്ന് തൃശൂരില്‍ ആറ് പൊതുപരിപാടികളായിരുന്നു ഉണ്ടായിരുന്നത്. മുഖ്യമന്ത്രിക്കെതിരെ എല്ലാ വേദികളിലും പ്രതിഷേധം ഉയര്‍ത്തുമെന്ന് ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും അറിയിച്ചിരുന്നു.

Share news