യുഎപിഎ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

ഡല്‍ഹി: യുഎപിഎ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് യുഎപിഎ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വോട്ടിനിട്ട് ബില്‍ പാസാക്കുകയായിരുന്നു. 147 പേര്‍ അനുകൂലിച്ച് വോട്ട് ചെയതപ്പോള്‍ 42 പേര്‍ എതിര്‍ത്തു.
തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല, മറിച്ച് മനുഷ്യരാശിക്ക് തന്നെ എതിരാണ്. അത് കൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. സംഘടനകള്‍ നിരോധിക്കുമ്ബോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ മറ്റൊരു സംഘടനയുണ്ടാക്കി പിന്നെയും പ്രവര്‍ത്തിക്കുന്നു. അത് കൊണ്ടാണ് വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സന്ദര്‍ഭത്തില്‍ യുഎപിഎ ഭേദഗതികളെ ഞങ്ങള്‍ പിന്തുണച്ചിരുന്നു. തീവ്രവാദത്തിനെതിരെയുള്ള ശക്തമായ നിലപാടിന്റെ ഭാഗമായിരുന്നു അതെന്നും ഷാ പറഞ്ഞു.

‘വ്യക്തികളെ ഭീകരന്മാരായി മുദ്രകുത്താനും ദുരുപയോഗം ചെയ്യാനും സാധ്യതയുള്ളതാണു ബില്ല്. ന്യൂപക്ഷങ്ങളുടെയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനങ്ങളുടെയും ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്‍ നേരത്തെ ലോക്‌സഭയും പാസാക്കിയിരുന്നു.രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ബില്‍ നിയമമാകും..

