യാത്രയയപ്പ് നൽകി

കൊയിലാണ്ടി: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ മേലടി ജില്ല അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ചിങ്ങപുരം സി.കെ.ജി എം.എച്ച്.എസ്.എസിൽ നടന്ന പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് അനുരാജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.പി ശിവദാസ്, നിത, കെ. സുരേഷ് ബാബു, നാരായണൻ, വി.പി സദാനന്ദൻ എന്നിവർ സംസാരിച്ചു. രജീഷ് സ്വാഗതവും നിധീഷ് .കെ നന്ദിയും പറഞ്ഞു.

