KOYILANDY DIARY

The Perfect News Portal

ഐക്യദാര്‍ഢ്യ സമരം നടത്തി

കോഴിക്കോട്: സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് ഉദ്യോഗാര്‍ത്ഥികള്‍ 55 ദിവസമായി നടത്തി വരുന്ന സമരത്തിന് ഭാരത് ധര്‍മ്മജനസേന നോര്‍ത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യ സമരം നടത്തി.

ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാല്‍ ഐക്യദാര്‍ഢ്യ സമരം ഉദ്ഘാടനം ചെയ്തു. സ്പെഷ്യല്‍ ടീച്ചേഴ്സ് നിയമനങ്ങളില്‍ സര്‍ക്കാര്‍ നീതിപാലിക്കുക, എസ്.എസ്.എ മിഷന്‍ നടത്തുന്ന മുഴുവന്‍ നിയമനങ്ങളും എംപ്ലോയമെന്റ് എക്സ്ചേഞ്ച് വഴിയാക്കുക, മൂന്നും ആറും മാസ കോഴ്സ് കഴിഞ്ഞവരെ നിയമങ്ങളില്‍ നിന്നു മാറ്റുക, വ്യാജ സര്‍ട്ടിഫിക്കറ്റ് പരിശോധന കാര്യക്ഷമമാക്കുക, സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും ആരോപിക്കുന്ന നിലവിലെ റങ്ക്ലിസ്റ്റ് റദ്ദ് ചെയ്യുക, നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഐക്യദാര്‍ഢ്യസമരം ആവശ്യപ്പെട്ടു.

 യോഗത്തില്‍ നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് പാറന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജു ചമ്മിനി ഔപചാരിക ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.സി. അശോകന്‍, സുനില്‍ പുത്തൂര്‍മഠം, സൗത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് കുമാര്‍ അയിനക്കാട് , ഷിനേജ് പുളിയോളി, ആശിക് വിശ്വനാഥന്‍, സുരേഷ് മായനാട്, കെ.കെ ചന്ദ്രന്‍ നരിക്കുനി, എസ്.എസ്. ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു. ബഗീഷ് കുട്ടന്‍ നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *