യാത്രയയപ്പും അവാര്‍ഡ് ദാനവും നടന്നു

കൊയിലാണ്ടി: മൂടാടി പന്തലായനി ഐ.സി.ഡി.എസ്.ന് കീഴിലുള്ള വിവിധ അംഗൻവാടികളില്‍ നിന്ന് 2017-18 വര്‍ഷ കാലയളവില്‍ വിരമിച്ച പ്രവര്‍ത്തകരെയും മികച്ച ശുചിത്വമുള്ള അംഗണ്‍വാടികളെയും ശിശുക്ഷേമ വകുപ്പ് ആദരിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വിരമിച്ച അംഗൻവാടി പ്രവര്‍ത്തകരെ ഉപഹാരം നല്‍കി ആദരിച്ചു. അദ്ധ്യക്ഷത വഹിച്ച വൈസ് പ്രസിഡണ്ട് കെ. ജീവാനന്ദന്‍ അംഗണ്‍വാടികള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍ കെ.സി. സോമലത, ഐസി.ഡി.എസ്. സൂപ്പര്‍വൈസര്‍, കെ.എം. അനിത, വി.എം. ഇന്ദിര, കെ.കെ. ബീന, സി.ടി.കെ. ഉഷ, എം.പി. ജ്യോതി എന്നിവര്‍ സംസാരിച്ചു. സി.ഡി.പി.ഒ. എസ്.പി. ഷനില സ്വാഗതവും എ.എന്‍. വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
