മള്‍ട്ടി ടാസ്ക് കെയര്‍ ഗിവര്‍മാരുടെ തസ്തികയിലേക്ക് നിയമനം

കോഴിക്കോട്: വെളളിമാടുകുന്നിലെ ഗവ:ആശാഭവനിലെ മാനസിക രോഗ ബാധിതരായി ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാത്ത പുരുഷന്മാരായ അന്തേവാസികളെ പരിചരിക്കുന്നതിനും സ്ഥാപനത്തിലെ ആവശ്യകത അനുസരിച്ച് മറ്റു ജോലികള്‍ ചെയ്യുന്നതിനും കേരള സാമൂഹ്യ സുരക്ഷാ മിഷന് മുഖേന നിയമിക്കുന്ന മള്‍ട്ടിടാസ്ക് കെയര്‍ ഗിവര്‍മാരുടെ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
വേതനം പ്രതിമാസം 13500 രൂപ. 30നും 50നും ഇടക്ക് പ്രായമുളള സേവനമനോഭാവവും എട്ടാതരം വിദ്യാഭ്യാസ യോഗ്യതയമുളള താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 23ന് രാവിലെ 11ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍ : 04952732454.

