മരുമകള്‍ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധ മരിച്ചു.

കൊല്ലം: മരുമകള്‍ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേല്‍പ്പിച്ച വൃദ്ധ മരിച്ചു. ആമ്പാടിയില്‍ പുത്തന്‍ വീട്ടില്‍ ചന്ദ്രശേഖരന് പിള്ളയുടെ ഭാര്യ രമണിയമ്മ (66) ആണു മരിച്ചത്.
സംഭവത്തില്‍ രമണിയമ്മയുടെ മകന് ബിമല്‍കുമാറിന്റെ ഭാര്യ ഗിരിജ (40)യെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പാറക്കല്ലുകൊണ്ടുള്ള ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ രമണിയമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

