മൽസ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു
 
        കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കൊയിലാണ്ടിയിൽ പ്രവർത്തനമാരംഭിച്ചു. ഏപ്രിൽ 21, 22, തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടത്തുക. വി.കെ. ഷൺമുഖൻ വിരുന്നുകണ്ടി ഉൽഘാടനം ചെയ്തു.. പി.പി.ഉദയ ഘോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.ര ജനേഷ് ബാബു എൻ. പി. രാധാകൃഷ്ണൻ , പി. സദാനന്ദൻ, ടി. ശിവദാസൻ, കെ.വി. സുരേഷ്, പി.വി. അനീഷ്, ശ്യാം രാജ് വടകര, ടി.പി.പ്രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.


 
                        

 
                 
                