KOYILANDY DIARY.COM

The Perfect News Portal

മോഹന്‍ലാല്‍ അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നു

അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഏതാനും  മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. കുറച്ചു നാള്‍ കഴിയുമ്ബോള്‍ മറ്റൊരു ജോലിയിലേക്ക് പോവണമെന്നാണ് ആഗ്രഹമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ലാലിന്റെ വെളിപ്പെടുത്തല്‍.
34 വര്‍ഷങ്ങള്‍ സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ജീവിതം ഇനി മറ്റെന്തെങ്കിലും ജോലിയെക്കുറിച്ചും യാത്രകളും വായനയും നിറഞ്ഞ ഒരു ജീവിതത്തെക്കുറിച്ചുമാണ് ഇപ്പോള്‍ സ്വപ്നം കാണുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ അഭിനയം നിര്‍ത്തുമെന്നും അതില്ലാത്ത ജീവിതത്തില്‍ താന്‍ സന്തുഷ്ടനായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

600 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംടിയുടെ ഏറ്റവും പ്രസിദ്ധമായ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി സിനിമ എടുക്കണമെന്ന ആവശ്യവും ആഗ്രഹവും ഏറെ നാളായി സിനിമ ലോകത്തും നിന്നും ആരാധകരില്‍ നിന്നും ഉയരുന്നു. ഈ സ്വപ്ന സിനിമ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി പൂര്‍ത്തിയാക്കി. തിരക്കഥ കയ്യില്‍ കിട്ടി. ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗമായാണ് എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഭീമനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ സംഗമം കൂടിയാകും രണ്ടാമൂഴം. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഒരു മാധ്യമത്തിനോട് പറഞ്ഞു.

Advertisements

600 കോടി രൂപ മുതല്‍മുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. ഒരു ചാനല്‍ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് നിരോധനത്തിടക്കമുള്ള പ്രതികരണങ്ങള്‍ തിരുത്തണമെന്ന് തോന്നിയിട്ടില്ല. നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒന്നും തനിക്കറിയില്ല. നമ്മള്‍ കേട്ട കാര്യങ്ങളില്‍ നിന്ന് എന്ത് മനസ്സിലാക്കി എന്ന് പറഞ്ഞിട്ടാണ് ബ്ലോഗ് എഴുതിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആറു കൊല്ലമായിട്ട് താന്‍ ബ്ലോഗ് എഴുതുന്നു. ബ്ലോഗിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ട്. അനുകൂലിച്ചതോര്‍ത്ത് സന്തോഷമോ, പ്രതികൂലിച്ചതോര്‍ത്ത് സങ്കടമോ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. ജിക്കു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍ ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ള മോഹന്‍ലാല്‍ ചിത്രം. മീനയാണ് നായിക. സൂപ്പര്‍ ഹിറ്റായ ദൃശ്യത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ആ സിനിമയ്ക്കുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *