മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം: സി. ഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ആലുവ സി.ഐ സി. എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിൻ്റെ പരാതിയില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. സി ഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഡിജിപിയാണ് ഉത്തരവിട്ടത്. രാവിലെ മൊഫിയയുടെ പിതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും, നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനും നിര്‍ദേശം നല്‍കി. കൊച്ചി ട്രാഫിക് എസിപിക്കാണ് അന്വേഷണ ചുമതല. നടപടിയുടെ ഭാഗമായി സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ആദ്യം സ്ഥലം മാറ്റിയിരുന്നു. ഷൈജു കെ പോളിനെ ഈസ്റ്റ് സ്‌റ്റേഷന്‍ എസ്ച്ച്ഒ ആയി നിയമിച്ചു.


