മോദി ഭരണത്തില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ടു; അതിനെതിരെ പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ മറുപടി നല്‍കുമെന്ന് പ്രകാശ് കാരാട്ട്

ദില്ലി: രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കപ്പെട്ട കാലമായിരുന്നു മോദി ഭരണത്തിലെ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ മെയ് ദിന ആഘോഷ ചടങ്ങുകളൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിരവധി തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തി. ഇതിനെതിരെ പൊതുതെരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ മറുപടി നല്‍കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

