മോദി പത്താന്‍കോട് വ്യോമസേനാ ആസ്ഥാനത്തെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി.
ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് എയര്‍ കമാന്‍ഡര്‍ ജെ.എസ്. ധാമൂന്‍ വിശദീകരിച്ചു. താവളത്തിലെ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരെ കാണും.

ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂര്‍ണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
Advertisements

