മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കും: എം കെ സ്റ്റാലിന്
ചെന്നൈ: മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ സ്റ്റാലിന് ആഞ്ഞടിച്ചത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിനിരക്കണമെന്നും സ്റ്റാലിന് ആഹ്വാനം ചെയ്തു.
എല്ലാത്തിലും വര്‍ഗീയ നിറംകലര്‍ത്തുന്നവരെ എതിര്‍ക്കും. കള്ളന്മാരുടെ ഭരണത്തില്‍ നിന്നും തമിഴ്നാടിനെ മോചിപ്പിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.

