മേലെ മരുതിലാവില്‍ കാട്ടാനശല്യം രൂക്ഷമായി

കോടഞ്ചേരി: മേലെ മരുതിലാവില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലായി വാഴ, റബ്ബര്‍, തെങ്ങ് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചു. മേമഠത്തില്‍ കുര്യാക്കോസ്, ചൂരപൊയ്കയില്‍ ദേവസ്യ, കൊച്ചുപുരയ്ക്കല്‍ ബാബു, പനംതാനത്തു ജോസ്, കുഴിമന്നംപുറായില് റസിയ, അബ്ദുറഹ്മാന് വേഞ്ചേരി, വില്ലൂന്നിപ്പാറ ജമീല, പൂളപ്പൊയില്‍ മൊയ്തീന്, ഒ.കെ ഇമ്പിച്ചികോയക്കുട്ടി എന്നിവരുടെ കൃഷിയിടങ്ങളില്‍ കാട്ടാന വ്യാപക കൃഷിനാശം വരുത്തി.
കുലച്ച ഏത്തവാഴത്തോട്ടങ്ങളാണ് ആനക്കൂട്ടം നാമാവശേഷമാക്കിയത്. വായ്പയെടുത്താണ് പല കര്‍ഷകരും കൃഷിയിറക്കിയത്. കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ്, വാര്‍ഡ് മെമ്പര്‍ കുമാരന് കരിമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. വനാതിര്‍ത്തിയില്‍ വനംവകുപ്പ് സുരക്ഷാ സംവിധാനമൊരുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

