മേഖലാജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, അന്യായമായ ഒഴിപ്പിക്കലിനെതിരെയും, വര്‍ഗ്ഗീയതയുടെ ഭീകരതക്കെതിരെയും, വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.)ന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവമ്പര്‍ 8ന് സംഘടിപ്പിക്കുന്ന തെരുവിന്റെ പ്രതിരോധം മേഖലാ കുടുംബസംഗമത്തിന്റെ ഭാഗമായി നടക്കുന്ന വടക്കന്‍ മേഖലാജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി.
സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം.കരീം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ എം.ബാപ്പുട്ടി, യു.കെ.പവിത്രന്‍, എം.ആര്‍.ദിനേശന്‍, എം.ജനാര്‍ദ്ദനന്‍, ടി.കെ.ശശി, അക്ബര്‍ കാനത്ത്, സി.മീനാക്ഷി, കെ.പ്രഭീഷ്, ടി.കെ.ചന്ദ്രന്‍,കെ.ഷിജു, പി.കെ.ഭരതന്‍, ടി.പി.ദോമോദരന്‍, സുന്ദരേശന്‍, പി.വി.മമ്മദ്, പി.കെ.സുധീഷ് എന്നിവര്‍ സംസാരിച്ചു.
