മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് മോഷണം: 3 പേർ അറസ്റ്റിലായി

കൊയിലാണ്ടി: സ്റ്റേഡിയത്തിനു പിൻവശം ഉൽഘാടനം ചെയ്യാനിരുന്ന മെഡിക്കൽ ഷോപ്പ് അടിച്ച് തകർത്ത് മോഷണം നടത്തിയ കേസിൽ 3 പ്രതികൾ അറസ്റ്റിലായി. എലത്തൂർ ചെട്ടിക്കുളം മാങ്ങോട്ട് വയൽ അരുൺജിത്ത് (24), ആഷിത്ത് (24) എലത്തൂർ പുതിയ നിരത്ത് മേക്കോത്ത് ഹൗസിൽ ശരത്ത് (28), തുടങ്ങിയവരെയാണ് കൊയിലാണ്ടി പോലീസ്
അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റു ചെയ്തു. ഇവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി.
തുടർന്ന് മെഡിക്കൽ ഷോപ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജൂൺ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 25 ന് ഉൽഘാടനം ചെയ്യാൻ തയ്യാറെടുപ്പുകൾ നടത്തി കട പൂട്ടി പോയതായിരുന്നു. അരിക്കുളം ഊട്ടേരി ഇ.പി. രതീഷിന്റെ ഉടമസ്ഥതയിലുളളതാണ് കട.

ഗ്യാസ് കട്ടർ ഉപയോഗിച്ച് ഷട്ടർ തകർത്ത് ഫ്രിഡ്ജ്, സി.സി.ടി.വി. കാമറ, മരുന്നുകൾ, കൗണ്ടർ അടക്കമുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നു. കേസ്സിൽ ഏതാനും പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

