മെഡിക്കൽകോഴ മറയ്ക്കാൻ തിരുവനന്തപുരത്ത് ബി.ജെ.പി. സംഘർഷമുണ്ടാകുമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന സൂചനയുമായി മുഖ്യമന്ത്രി. ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ബിജെപി തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സര്‍ക്കാര്‍ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അയിച്ചു. അക്രമം മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന പ്രതിപക്ഷ നിലപാട് മുഖ്യമന്ത്രി ശരിവെച്ചു.

മെഡിക്കല്‍ കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമായ ഘട്ടത്തില്‍ അത് പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം വേണമെങ്കില്‍് കേന്ദ്ര ഏജന്‍സിക്ക് വിടാം. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമെ ഇക്കാര്യം ആലോചിക്കു. മുഖ്യമന്ത്രി അറിയിച്ചു.

