മെഡിക്കല്‍ കോളേജ് കെമിക്കല്‍ ലബോറട്ടറിക്ക് സമീപം തീപ്പിടുത്തം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് റീജ്യണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലാബോറട്ടറിക്ക് സമീപം ചപ്പു ചവറുകളില്‍ നിന്ന് അടിക്കാടിലേക്ക് തീ പടര്‍ന്ന് ഏകദേശം ഒരേക്കറയോളം സ്ഥലത്ത് കാട് കത്തിനശിച്ചു.
വൈകീട്ട് നാല് മണിയോടുകൂടി വെള്ളിമാട്കുന്ന് ഫയര്‍ ആന്റ് റെസ്ക്യു നിലയത്തില്‍ വിവരം ലഭിച്ചതനുസരിച്ച് ലീഡിംഗ് ഫയര്‍മാന്‍ അബ്ദുള്‍ ഫൈസിയുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തി തീയണച്ചു.
പലതരത്തിലുള്ള കെമിക്കലുകള്‍ സൂക്ഷിക്കുന്ന ലാബോറട്ടറിയിലേക്ക് തീ പടര്‍ന്നാല്‍ സംഭവിക്കാമായിരുന്ന വലിയൊരപകടമാണ് വഴിമാറി പോയത്. മെഡിക്കല്‍ കോളേജിലെ തന്നെ ജീവനക്കാരനായ പ്രേമന്‍ എന്ന ആള്‍ കൃത്യ സമയത്ത് ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചതും സേനാംഗങ്ങളുടെ സമയോചിതമായ ഇടപെടലും മൂലമാണ് വലിയൊരു തീപ്പിടിത്തം ഒഴിവായത്. ലബോറട്ടറിക്ക് ചുറ്റുമുള്ള കാടുകള്‍ വെട്ടിമാറ്റാത്ത സാഹചര്യത്തില്‍ അപകട സാദ്ധ്യത ഇനിയും വളരെ കൂടുതലാണ്.

