മൂന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

പേരാമ്പ്ര: വാളൂര്‍ മുസ്ലിം പള്ളിയില്‍നിന്ന് ആളുകള്‍ പിരിയുന്നതിനു മുമ്പ് വീട്ടിലേക്ക് മടങ്ങിയ മൂന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമമെന്നു പരാതി. കാസര്‍ഗോഡ് പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുന്ന കല്ലാരം കെട്ടില്‍ ലത്തീഫിന്റെ മകന് ജൗക്കു എന്ന് വിളിക്കുന്ന ജൗഹര്‍ അമീന് (ഏഴ്) നെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
കറുത്ത കാറില്‍ മുഖം മൂടിയ നിലയില്‍ പിതാവിന്റെ സുഹൃത്താണ് കാറില്‍ കയറിക്കോളു എന്ന് പറഞ്ഞ് ജൗഹര്‍ അമീനെ പിടിച്ചുവലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ബാപ്പയുടെ സുഹൃത്ത് മുഖം മറയ്ക്കുകയില്ലെന്ന് പറഞ്ഞ് കുതറിമാറി ഓടിയതോടെ രക്ഷപ്പെടുകയായിരുന്നു. വാളൂര്‍ – മരുതേരി റോഡില്‍ പുതിയ മഠത്തില്‍ താഴെ കനാല്‍ പാലത്തില്‍വച്ചാണ് അപരിചിതരായ രണ്ടുപേര്‍ കറുത്ത കാറില്‍ വന്നു പിടിച്ചുവലിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഭയന്നു വിറച്ചുപോയ കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും അവര്‍ അത് ഗൗരവത്തിലെടുത്തില്ല. കറുത്ത ബ്രസ്സ കാര്‍ കണ്ടതായി നാട്ടുകാര്‍ വിശദീകരിക്കുകയും ചെയ്തപ്പോള്‍ രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്കി. പക്ഷേ പരാതിയെപ്പറ്റി അന്വേഷിക്കാനോ ഗൗരവത്തിലെടുക്കാനോ പോലീസ് തയാറായിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

