മൂന്നു വയസുകാരിയെ പിതാവ് ഭിത്തിയില്‍ ഇടിച്ച് കൊന്നു

ഹൈദരാബാദ്: മൂന്നു വയസുകാരിയെ മദ്യപാനിയായ പിതാവ് ഭിത്തിയില്‍ ഇടിച്ച് കൊന്നു. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് വാച്ച്‌മാനായ സുരേഷ് മകള്‍ കീര്‍ത്തിയെ കൊലപ്പെടുത്തിയത്. മകള്‍ തന്നോട് അടുപ്പം കാണിക്കാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
കുട്ടി വലിയ അടുപ്പം കാണിക്കാത്തതിനെ തുടര്‍ന്ന് സുരേഷ്, ഭാര്യ ജ്യോതിയുമായി മിക്കപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണിവര്‍. വിവാഹത്തിന് മുമ്പ് ജ്യോതി ഗര്‍ഭിണിയായിരുന്നു. മകള്‍ താനുമായി അടുക്കാത്തതിനാല്‍ കുട്ടി തന്റെയല്ലെന്നാണ് സുരേഷ് ആരോപിക്കുന്നത്.

കുട്ടിയുടെ മുഖം ഭിത്തിയില്‍ അമര്‍ത്തുകയും തല ഭിത്തിയില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ സുരേഷ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

