മൂന്നാര്‍ തലയാര്‍ കടുകു മുടി ഡിവിഷനില്‍ 384 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

ഇടുക്കി: മൂന്നാര്‍ തലയാര്‍ കടുകു മുടി ഡിവിഷനില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 12 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തേയില തോട്ടങ്ങളിലും സമീപത്തെ പൊന്തക്കാടുകളിലും ഒളിപ്പിച്ചുവെച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോനയില്‍ 1100 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ ഒരാള്‍ക്കെതിരെ സംഘം കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിട്ടില്ല. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്‍സ്പെക്ടര്‍ ഷിബു മാത്യു, എസ്. സുബ്രമണ്യന്‍, വി.പി. സുരേഷ് കുമാര്‍, കെ.എം. അഷറഫ് , സുനില്‍ കുമാര്‍, നെബു, ബിജു മാത്യു, കെ.എസ് മീരാന്‍ എന്നിവര്‍ പങ്കെടുത്തു.

