മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനാനുഭവമായി കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ സന്ദർശനം

കൊയിലാണ്ടി: നിയമങ്ങളും, നിയമപാലകരും എന്ന പഠനപ്രവർത്തനത്തിന്റെ ഭാഗമായി മൂടാടി വീമംഗലം യു.പി സ്‌ക്കൂളിലെ വിദ്യാർത്ഥികൾ കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. റോഡ് സുരക്ഷാ കൈപ്പുസ്തകം, മധുര പലഹാരം എന്നിവ നൽകിയാണ് വിദ്യാർത്ഥികളെ പോലീസ് സ്‌റ്റേഷനിലേക്ക് സ്വീകരിച്ചത്.
സ്‌റ്റേഷൻ SSO രാജേഷ്, അഡീഷണൽ എസ്.ഐമാരായ വിജേഷ്, ജിമ്മി, രാജൻ ഈയാട്, എസ്.ഐ അശോകൻ ചാലിൽ, എ.എസ്.ഐ രമേശൻ പി. എന്നിവർ പോലീസ് ഉപകരണങ്ങളെപറ്റിയും, അവ ഉപയോഗിക്കുന്ന രീതിയെപറ്റിയും കുട്ടികൾക്ക് ക്ലാസെടുത്തു. അധ്യാപകരായ എ.എസ് ഹരികൃഷ്ണൻ, ആർ രാഗേഷ്, ഹേമലാൽ മൂടാടി എന്നിവർ നേതൃത്വം നൽകി.

