മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം
കൊയിലാണ്ടി: മൂടാടി മഹാവിഷ്ണു ക്ഷേത്രത്തിൽ മുറജപം നാളെ സമാപിക്കും. സ്വർണ്ണ വിധിപ്രകാരം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര മേൽശാന്തി കന്മനഇല്ലത്ത് വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലും യജുർവേദ ആചാര്യൻ ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് തൃശൂർ അവർകൾകളുടെ നേതൃത്വത്തിൽ മൂടാടി തറവാട് മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ മുറജപം തിങ്കളാഴ്ച സമാപിക്കും.
മഹാവിഷ്ണുവിന്റെ ഭഗവൽ പ്രീതിക്കായി നടത്തപ്പെടുന്ന അത്യപൂർവ്വമായ വഴിപാടുകളിൽ േ്രശഷ്ടമാണ് മുറജപം.

