മൂടാടി ഗ്രമപഞ്ചായത്ത് അധ്യാപക സംഗമവും അനുമോദന യോഗവും

കൊയിലാണ്ടി: മൂടാടി ഗ്രമപഞ്ചായത്ത് വിദ്യാ ഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക സംഗമവും അനുമോദന യോഗവും പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡയറ്റിലെ ഡോ. ബാലൻ മണിയേരി മുഖ്യ പ്രഭാഷണം നടത്തി.
ബി.പി.ഒ. എം. ജി ബൽരാജ് വാർഷിക കലണ്ടർ പ്രകാശനവും. സ്ഥിരം സമിതി അധ്യക്ഷ കെ. പി സോമലത സമ്മാനങ്ങൾ വിതരണവും ചെയ്തു. എ. ഹർഷ ലത, സി.കെ ശ്രീകുമാർ, യു.വി മാധവൻ, പി. ശ്യാമള, വി. ടി. നാരായണൻ, കെ. ബേബി വിനോദിനി, പി. എൻ രാമചന്ദ്രൻ, എൻ. കെ രാജൻ എന്നിവർ സംസാരിച്ചു.

