മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ചരിത്ര പുസ്തകം നിർമിക്കുന്നു

പേരാമ്പ്ര: മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ചരിത്ര പുസ്തകം നിർമിക്കുന്നു. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുത്തവരെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ചരിത്രപുസ്തകം നിർമിക്കുന്നു. സംഘടനാ പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിനു വേണ്ടി നടത്തുന്ന അകം പൊരുൾ ത്രൈമാസ പ്രചാരണത്തിൻ്റെ ഭാഗമായാണ് പുസ്തകരചന നടത്തുന്നത്. സമാപന സംഗമത്തിൽ പ്രകാശനം നടക്കും.

സ്വാഗതസംഘം രൂപവത്കരണ യോഗം കെ.എച്ച്.എസ്.ടി.യു. സംസ്ഥാന പ്രസിഡൻ്റ് കെ.ടി. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എം.കെ.സി. കുട്ട്യാലി, ആവള ഹമീദ്, ഒ. മമ്മു, പി.ടി. അഷ്റഫ്, എം.കെ. അബ്ദുറഹിമാൻ, കുഞ്ഞമ്മദ് പേരാമ്പ്ര, പി.കെ. റഹീം, സി.പി. ഹമീദ്, അസീസ് നരിക്കലക്കണ്ടി, ബഷീർ വടക്കയിൽ, എൻ.കെ. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ടി.കെ. നഹാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായിആർ.കെ. മുനീർ (ചെയർമാൻ), പി.സി. മുഹമ്മദ് സിറാജ് (ജനറൽ കൺവീനർ), ശിഹാബ് കന്നാട്ടി (കൺവീനർ), ടി.കെ.എ. ലത്തീഫ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.


