മുസ്ലിം കോ-ഓഡിനേഷൻ കൊയിലാണ്ടിയിൽ വഖഫ് സംരക്ഷണ റാലിനടത്തി
കൊയിലാണ്ടി: വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടാനുള്ള സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ വഖഫ് സംരക്ഷണ റാലി നടത്തി. പഴയ കൊയിലാണ്ടി ആർ.ടി. ഓഫീസിനു സമീപത്തു നിന്നും ആരംഭിച്ച റാലി ലോറി സ്റ്റാൻ്റിനു സമീപം സമാപിച്ചു. റാലിക്ക് വി.പി. ഇബ്രാഹിംകുട്ടി, കെ.എം. നജീബ്, മുജീബ് അലി, കെ. നൂറുദ്ധീൻ, എൻ.എൻ. സലീം, ടി.എ. സുൽത്താൻ, റഷീദ് മാസ്റ്റർ, ടി. അഷറഫ്, എ. കുഞ്ഞഹമ്മദ്, എ. അസീസ്, അൻവർ ഇയ്യഞ്ചേരി, സി.പി. സലാം, ഹാഷിം ജിഫ്രി, എസ്.കെ. ഹംസ, എ.കെ.സി. മുഹമ്മദ്, ടി.വി. ജാഫർ, പി.പി. യൂസഫ്, ടി.വി. ഇസ്മയിൽ, ഫാസിൽ നടേരി, വി.വി. ഫക്രുദ്ധീൻ, വി.കെ. റാഷിഖ് എന്നിവ ർ നേതൃത്വം നൽകി.

