മുല്ലപ്പള്ളിയെ തള്ളി ലീഗ്

കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.
സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായെങ്കിലേ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് യുഡിഎഫ് കടക്കൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതായും താന്‍ മനസിലാക്കിയിട്ടില്ല. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെ.പി.എ.മജീദ് വ്യക്തമാക്കി.

