മുപ്പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തയച്ച് ചൈന വന്‍ കുതിപ്പിനൊരുങ്ങുന്നു

ബീജിങ് > മുപ്പത് ഉപഗ്രഹങ്ങള്‍ ഒരേസമയം ബഹിരാകാശത്തയച്ച് ചൈന വന്‍ കുതിപ്പിനൊരുങ്ങുന്നു. ബഹിരാകാശത്താവളം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് വന്‍ പദ്ധതിക്ക് ചൈന ഒരുങ്ങുന്നത്. ചൈനയുടെ ഏറ്റവും വലിയ റോക്കറ്റ് ആയ ലോങ് മാര്‍ച്ച് 5ഉം ലോങ് മാര്‍ച്ച് 7ഉം ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. ഫെബ്രുവരിയില്‍ വിക്ഷേപണം ഉണ്ടാകുമെന്നാണ് സൂചന. 2017 ചൈനയുടെ ബഹിരാകാശദൌത്യത്തില്‍ നിര്‍ണായകവര്‍ഷമായിരിക്കുമെന്ന് പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ വാങ് യു പറഞ്ഞു.
