മുന്‍ മന്ത്രി വി ജെ തങ്കപ്പന്‍ അന്തരിച്ചു

തിരുവനന്തപുരം. മുന്‍ മന്ത്രിയും സിപിഐ എം നേതാവുമായ വി ജെ തങ്കപ്പന്‍ (87) അന്തരിച്ചു. നായനാര്‍ മന്ത്രിസഭയില്‍ 87 തല്‍ 91 വരെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രിയായിരുന്നു. 2006ല്‍ പ്രേട്ടേം സ്‌പീക്കര്‍ ആയിരുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വീട്ടിലായിരുന്നു അന്ത്യം.
നെയ്യാറ്റിന്‍ക്കര അരളുമൂട് ആണ് നാട്. നേമം മണ്ഡലത്തില്‍നിന്ന് മൂന്ന് തവണയും നെയ്യാറ്റിന്‍ക്കര മണ്‌ഡലത്തില്‍നിന്ന് ഒരു തവണയും വിജയിച്ച് നിയമസഭയിലെത്തി.1983ല്‍ നേമത്ത് നിന്നാണ്‌ആദ്യമായി നിയമസഭയില്‍ എത്തുന്നത്.

നെയ്യാറ്റിന്‍ക്കര നഗരസഭാചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963 മുതല്‍ കമ്മ്യുണിസ്‌റ്റ് പാര്‍ടി അംഗമാണ്. ബെല്ലയാണ് ഭാര്യ, മൂന്ന് മക്കളുണ്ട്.

