മുന്നാർ കയ്യേറ്റം: ഇന്ന് സർവ്വകക്ഷിയോഗം

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന് നടക്കും. രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും, മാധ്യമപ്രവര്‍ത്തകരും, മതനേതാക്കളും, പരിസ്ഥിതി പ്രവര്‍ത്തകരും, മുഖ്യമന്ത്രിയും, മന്ത്രിമാരുമായി കൂടികാഴ്ച നടത്തും.
രാവിലെ 11 മണിക്ക് തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലാണ് കൂടി കാഴ്ച. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചതോടെ നിര്‍ത്തിവെച്ച മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ ഇനിയെങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നതായരിക്കും പ്രധാനമായും സര്‍വകക്ഷിയോഗം ചര്‍ച്ച ചെയ്യുക. എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് നിലപാടിലാണ് സർക്കാരും റവന്യൂ വകുപ്പും.

