മുത്തങ്ങയില്‍ രണ്ടുകോടിയുടെ കുഴല്‍പ്പണം പിടികൂടി

ബത്തേരി: മുത്തങ്ങയ്ക്കടുത്ത് എക്സൈസിന്റെ വാഹന പരിശോധനക്കിടെ രണ്ട് കോടി നാല്പ്പത്തിനാല് ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച രണ്ട് കാറുകളുടെ രഹസ്യ അറകളില്‍ സൂക്ഷിച്ച പണമാണ് ചൊവ്വാഴ്ച രാവിലെ എട്ടിന് ‘കോഴിക്കോട്കൊല്ലഗല്‍ 766 ദേശീയപാതയിലെ പൊന്‍കുഴിയില്‍ വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്
സംഭവത്തില്‍ കാര്‍ യാത്രക്കാരായ അബ്ദുള്‍ ലത്തീഫ് ,ജെയ്സണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണമെന്ന് പിടിയിലായവര്‍ പറഞ്ഞു.

