മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തണം

കൊയിലണ്ടി: കേരള സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടി വാർഷിക സമ്മേളനം സംസ്ഥാന സമിതി അംഗം തിക്കോടി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എൻ.കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എൺപത് വയസ്സ് പിന്നിട്ടവരെ പൊന്നാടയണിയിച്ചു. ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഒ. കുഞ്ഞിരാമൻ മുതിർന്ന പൗരന്മാർക്കുളള പെൻഷനുകളെക്കുറിച്ചുളള ക്ലാസെടുത്തു.
കെ. ശ്രീധരൻ നായർ അനുശോചനപ്രമേയവും, എം. കെ ദാമോദരൻനായർ സംഘടന പ്രമേയവും, പി. രാമകൃഷ്ണൻ വാർഷിക റിപ്പോർട്ടും, എം. പ്രഭാകരൻ നായർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി. ബാലൻ നായർ, എം. ചന്തുകുട്ടി, എം.കെ വാസു, ടി.കെ വാസുദേവൻ, കെ.സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജലക്ഷ്മി അമ്മ സ്വാഗതം പറഞ്ഞു.

