മുചുകുന്ന് SAR BTM ഗവ: കോളേജില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു

കൊയിലാണ്ടി: മുചുകുന്ന് SAR BTM ഗവ: കോളേജില്‍ നിര്‍മിച്ച വനിതാ ഹോസ്റ്റല്‍ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ശോഭ, മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, പ്രിന്‍സിപ്പല്‍ ഡോ. എസ്.എ. ഷാജഹാന്‍, സി.വി. ഷാജി, കെ.പി. അരവിന്ദന്‍, മുക്കം മുഹമ്മദ്, ശാലിനി ബാലകൃഷ്ണന്‍, എം.പി. അജിത, പി.കെ. ഷീജ, കെ. ജീവാനന്ദന്‍, സി.കെ. ശശികുമാര്‍, സി.കെ. ശശി, വി.പി. ഭാസ്‌കരന്‍, യു.വി. മാധവന്‍, പി.കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
