മുചുകുന്ന് പുന്നോളി സുരേന്ദ്രൻ മാസ്റ്റർ (55) നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് പുന്നോളി കേളപ്പന്റെ മകൻപുന്നോളി സുരേന്ദ്രൻ മാസ്റ്റർ (55) നിര്യാതനായി. (CPI M) മൂടാടി ലോക്കൽ കമ്മറ്റി അംഗം, മൂടാടി സർവ്വീസ് ബേങ്ക് ഡയറക്ടർ, മുചുകുന്ന് നോർത്ത് യു.പി. സ്കൂൾ അദ്ധ്യാപകൻ, എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
CPI (M) മുചുകുന്ന് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി, DYFI മൂടാടി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് കമ്മറ്റി അംഗം, ബാലസംഘം ഏരിയാ കമ്മറ്റി അംഗം, സോമ സൊസൈറ്റിയുടെ സെക്രട്ടറി, കയർ തൊഴിലാളി യൂനിയൻ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അമ്മ: പരേതയായ മാത. ഭാര്യ: ചിത്രലേഖ. മക്കൾ: അമൽജിത്ത്, അലിഡ. സഹോദരങ്ങൾ: മാണിക്യം, കുഞ്ഞികണാരൻ, കമല, ബാബു, പരേതയായ ജാനു.
Advertisements
