മുചുകുന്ന് നോർത്ത് യു.പി. സ്‌ക്കൂളിൽ തുണിസഞ്ചി വിതരണം ചെയ്തു

കൊയിലാണ്ടി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിന്റെ സഹകരണത്തോടെ മുചുകുന്ന് നോർത്ത് യു.പി സ്‌കൂളിലെ എല്ലാ കുട്ടികൾക്കും തുണിസഞ്ചി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജീവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂൾ ലീഡർ സനൽദാസ് തുണിസഞ്ചി ഏറ്റുവാങ്ങി. വാർഡ് മെമ്പർമാരായ സി.കെ ശശി, കെ. വി ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് ഇ. സുബൈർ മാസ്റ്റർ, പ്രശാന്ത് ബാവ, ജാസ്മിൻ കെ.പി, ശ്രീജ പാലോളി, എൻ.കെ രാജൻ എന്നിവർ സംസാരിച്ചു.
