മുചുകുന്നിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി
കൊയിലാണ്ടി: തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ നാടൻ ചാരായ നിർമ്മാണം വ്യാപകമായി. മുചുകുന്ന് ഗവ: കോളേജിന് സമീപത്തെ കടയ്ക്ക് പിന്നിൽ നിന്ന് മദ്യം നിർമ്മിക്കാൻ തയ്യാറാക്കിയ ഇരുനൂറ് ലിറ്റർ വാഷും ഉണ്ടശർക്കരയും കൊയിലാണ്ടി പോലീസ് കണ്ടെടുത്ത് നശിപ്പിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത മദ്യ നിർമ്മാണവും വിതരണവും കണ്ടെത്താനുള്ള സ്ക്വാഡ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

നാട്ടുകാരുടെ സഹകരണ ത്തോടെ അനധികൃത ലഹരി വ്യാപനം തടയാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു. മുചുകുന്നിൽ നടന്ന തിരച്ചിലിൽ കൊയിലാണ്ടി എസ്.ഐ. ടി.കെ. ശ്രീജു, എ.എസ് ഐ. നിസാർ, എസ്.സി.പി.ഒമാരായ വിജു വാണിയം കുളം, ഒ.കെ. സുരേഷ്, സി.പി.ഒമാരായ കെ. അനൂപ്, എം. ഹൃദ്യ എന്നിവർ തിരച്ചിലിൽ പങ്കെടുത്തു.


