KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രി പിണറായി വിജയന് 12ന് കോഴിക്കോട്ട് ഉജ്വല സ്വീകരണം നല്‍കും

കോഴിക്കോട് > മുഖ്യമന്ത്രി പിണറായി വിജയന് 12ന് ഞായറാഴ്ച  കോഴിക്കോട്ട് ഉജ്വല സ്വീകരണം നല്‍കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി കോഴിക്കോട്ടെത്തുന്ന പിണറായിയെ രാവിലെ ആറിന് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും വരവേല്‍ക്കും.   വൈകിട്ട് അഞ്ചിന് കോഴിക്കോട് ടാഗോര്‍ ഹാളിലാണ് സ്വീകരണയോഗം.  സ്വീകരണം വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.

ടി വി ബാലന്‍ അധ്യക്ഷനായി. പി മോഹനന്‍, എം ഭാസ്കരന്‍,  കെ ചന്ദ്രന്‍, മുക്കം മുഹമ്മദ്, ഇ പി ദാമോദരന്‍, കെ ലോഹ്യ, സി പി ഹമീദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, സ്വാലിഹ് കൂടത്തായ് എന്നിവര്‍ സംസാരിച്ചു.

Share news